യുക്രൈൻ യുദ്ധം ; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ചർച്ച നടത്തി

യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി ജോസഫ് ബോറെൽ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസ് എന്നിവരുമായും അദ്ദേഹം സംസാരിച്ചു

Update: 2022-02-25 02:17 GMT
Advertising

യുക്രൈൻ വിഷയം ചർച്ച ചെയ്ത് അമേരിക്കയും ഇന്ത്യയും. റഷ്യ,യുക്രൈൻ യുദ്ധത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണാ ബ്ലിങ്കൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ചു. ഉക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ചാണ് ബ്ലിങ്കനുമായുള്ള ചർച്ചയാണ് നടത്തിയെതെന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു.

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ഫോണിൽ ബന്ധപ്പെടുകയും ഉക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. സംഭാഷണവും നയതന്ത്രവുമാണ് ഏറ്റവും നല്ല വഴിയെന്ന് താൻ റഷ്യൻ മന്ത്രിയോട് പറഞ്ഞതായി ജയശങ്കർ പറഞ്ഞു.

'യുക്രൈനിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി സംസാരിച്ചു, സംഭാഷണവും നയതന്ത്രവുമാണ് മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗമെന്ന് പറഞ്ഞു' വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി ജോസഫ് ബോറെൽ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസ് എന്നിവരുമായും അദ്ദേഹം സംസാരിച്ചു.

യുക്രൈൻ്റെ അതിർത്തി രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യമാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 

റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതെ സമയം യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News