ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴു വയസുകാരന്‍ മരിച്ചു

വീടിനകത്ത് വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്

Update: 2022-10-03 03:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ വസായ് പ്രദേശത്താണ് സംഭവം. വീടിനകത്ത് വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സെപ്തംബര്‍ 23ന് രാംദാസ് നഗറിലെ ഷാബിര്‍ അന്‍സാരിയുടെ വീട്ടില്‍ പുലര്‍ച്ചെ 4.30നും 5 മണിക്കും ഇടയിലാണ് അപകടം നടന്നത്. ബാറ്ററി ചാര്‍ജിംഗിനായി വച്ച് ഉറങ്ങാന്‍ പോയതാണ് ഷാബിര്‍. ഈ സമയം ഏഴ് വയസുകാരന്‍ അമ്മൂമ്മക്കൊപ്പം സ്വീകരണമുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

പുലര്‍ച്ചെ 5.30 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഷാബിര്‍ ഞെട്ടിയുണര്‍ന്നത്. അപകടത്തില്‍ ചെറിയ പൊള്ളലോടെ കുട്ടിയുടെ അമ്മൂമ്മ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. "ഞങ്ങൾ അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതുവരെ കുടുംബത്തിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല. 2021 മോഡലാണ് സ്കൂട്ടർ. അന്വേഷണം പുരോഗമിക്കുകയാണ്," മണിക്പൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സമ്പത്ത് പാട്ടീൽ പറഞ്ഞു. അമിതമായി ചൂടായതിനാൽ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News