'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, അവസാന ജയം നിങ്ങൾക്കായിരിക്കും'; ഗാന്ധി വചനം പങ്കുവെച്ച് തരൂർ

ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായാണ് പോസ്റ്റ് എങ്കിലും തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്.

Update: 2022-10-02 06:04 GMT
Advertising

ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ പ്രശസ്തമായ വചനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ശശി തരൂർ എം.പി. 'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ നിങ്ങളെ നോക്കി ചിരിക്കും, പിന്നെ അവർ നിങ്ങളുമായി പോരാടും, അവസാനം നിങ്ങൾ ജയിക്കും'-ഈ വാക്കുകളാണ് തരൂർ പങ്കുവെച്ചത്.


First they ignore you, then they laugh at you, then they fight you, then you win.

~ Mahatma Gandhi

#GandhiJayanti

Posted by Shashi Tharoor on Saturday, October 1, 2022

ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായാണ് പോസ്റ്റ് എങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. ഗാന്ധി കുടുംബത്തിന്റെ ആശീർവാദത്തോടെ ഔദ്യോഗിക സ്ഥാനാർഥി പരിവേഷത്തിലെത്തുന്ന മല്ലികാർജുൻ ഖാർഗെക്കെതിരെയാണ് തരൂരിന്റെ പോരാട്ടം.

ഹൈക്കമാൻഡ് അതൃപ്തി ഭയന്ന് പലരും നിലപാട് പരസ്യമാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട് വരുമെന്ന പ്രതീക്ഷയിലാണ് തരൂർ. കേരളത്തിൽനിന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഖാർഗെക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുവനേതാക്കൾ തരൂരിനൊപ്പമാണെന്നാണ് സൂചന. കെ.എസ് ശബരീനാഥൻ തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവെച്ച ആളാണ്. ഹൈബി ഈഡനും റിജിൽ മാക്കുറ്റിയും തരൂരിന്റെ ഫോട്ടോ പങ്കുവെച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News