ശിവസേനാ നേതാവ് സുധീർ സുരി പഞ്ചാബിൽ വെടിയേറ്റ് മരിച്ചു
വിദ്വേഷം പ്രസംഗം നടത്തിയെന്ന കേസിൽ സുധീർ സുരിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
പഞ്ചാബ്: ശിവസേനാ നേതാവ് സുധീർ സുരി അമൃത്സറിൽ വെടിയേറ്റ് മരിച്ചു. അക്രമകാരികളെ പൊലീസ് പിടികൂടിയതായാണ് സൂചന. ഇന്ന് ഉച്ചയോടു കൂടി അമൃത്സറിലെ ക്ഷേത്രത്തിനു മുന്നിലെ പ്രതിഷേധത്തിനിടെയാണ് സുധീർ സുരിക്ക് വെടിയേറ്റത്.
പ്രതികൾക്ക് സുധീർ സൂരിയുമായി മുൻ വൈരാഗ്യമുണ്ടോ എന്ന് തുടങ്ങിയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. സുധീർ സുരിക്കെതിരെ നേരത്തെയും വധശ്രമമുണ്ടായിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ക്ഷേത്ര ദർശനത്തിനെത്തിയ സുധീർ സുരിക്ക് നേരെ ആക്രമണമുണ്ടായത്. വിവാദ പ്രസ്താവനകളുടെ പേരിൽ അദ്ദേഹം രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു. വിദ്വേഷം പ്രസംഗം നടത്തിയെന്ന കേസിൽ സുധീർ സുരിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.