ഭക്ഷണം മോശമെന്ന്; കേറ്ററിങ് മാനേജറെ മർദിച്ച് ശിവസേന എംഎൽഎ

തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന ഉച്ചഭ​ക്ഷണത്തിൽ ഈച്ചകളെ കണ്ടതായി എംഎൽഎ പറഞ്ഞു.

Update: 2022-08-16 11:07 GMT
Advertising

മുംബൈ: കെട്ടിട നിർമാണ തൊഴിലാളികൾക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് കേറ്ററിങ് കമ്പനി മാനേജറെ മർദിച്ച് ശിവസേന എംഎൽഎ. ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎയായ സന്തോഷ് ബൻ​ഗാർ ആണ് മാനേജറെ മർദിച്ചത്.

മഹാരാഷ്ട്രയിലെ ഹിൻ​ഗോലി ജില്ലയിലെ കെട്ടിട നിർമാണ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് നിലവാരം പോരെന്ന് പരാതി കിട്ടിയതിനെ തുടർന്നാണ് താൻ സ്ഥലം സന്ദർശിച്ചതെന്ന് കലംനുരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബൻ​ഗാർ പറഞ്ഞു.

ഇവിടെയെത്തി പരിശോധിച്ചപ്പോൾ തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന ഉച്ചഭ​ക്ഷണത്തിൽ ഈച്ചകളെ കണ്ടതായും എംഎൽഎ പറഞ്ഞു.

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ബൻ​ഗാർ ഷിൻഡെയ്ക്കൊപ്പം ചേർന്നത്. ഇതോടെ താക്കറെ പക്ഷം ഇദ്ദേഹത്തെ ഹിൻ​ഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News