സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി, പിതാവിന് ഒരു മാസം; പ്രഖ്യാപനവുമായി സിക്കിം സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

Update: 2023-07-27 08:00 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഗാങ്ടോക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് . ഈ ആനുകൂല്യം നൽകുന്നതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ (എസ്‌എസ്‌എസ്‌സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച്, ജോലി ചെയ്യുന്ന സ്ത്രീക്ക് 6 മാസം അല്ലെങ്കിൽ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്. ഇന്ത്യയില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനമാണ് സിക്കിം. 6.32 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തിന്‍റെ നട്ടെല്ലാണെന്ന് തമാംഗ് വിശേഷിപ്പിച്ചു.

സിവിൽ സർവീസ് ഓഫീസർമാരുടെ പ്രമോഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും ഇത് പ്രമോഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.എല്ലാ പുതിയ ഐ‌എ‌എസ്, എസ്‌സി‌എസ് (സിക്കിം സിവിൽ സർവീസസ്) ഓഫീസർമാരെയും അദ്ദേഹം അഭിനന്ദിക്കുകയും വിജയകരമായ കരിയറിന് ആശംസകൾ നേരുകയും ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News