ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം; സുപ്രിംകോടതി

ഭരണഘടനയിൽ പറയുന്നതിന്‌ ഭരണഘടനാപരമായ ഉദ്ദേശ്യമുണ്ടെന്ന് വിസ്‌മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Update: 2023-04-24 17:28 GMT
Advertising

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്‌ക്ക്‌ വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന്‌ സുപ്രിംകോടതി. ബില്ലുകളിൽ എത്രയും പെട്ടെന്ന്‌ തീരുമാനമെടുക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്. ഭരണഘടനയിൽ പറയുന്നതിന്‌ ഭരണഘടനാപരമായ ഉദ്ദേശ്യമുണ്ടെന്ന് വിസ്‌മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ​ഗവർണർ ഡോ. തമിളിസൈ സൗന്ദരരാജൻ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സർക്കാർ നൽകിയ ഹരജിയിലാണ് കോടതി നീരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള രണ്ടം​ഗ ബെഞ്ചാണ് ഹരജി പരി​ഗണിച്ചത്.

മിക്ക സംസ്ഥാനങ്ങളിലും ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരുന്നുത്. കേരളത്തിലുൾപ്പെടെ ഗവർണറും സർക്കാരും തമ്മിൽ ശക്തമായ പോരിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു.

പലയിടത്തുമുള്ള ഗവർണർ- സർക്കാർ പോരുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണമാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം, ബില്ലുകളിലെല്ലാം ഒപ്പുവച്ചെന്ന് ഗവർണർ അറിയിച്ചതിനെ തുടർന്ന് കേസ് സുപ്രിംകോടതി ഒത്തുതീർപ്പാക്കുകയും ചെയ്തു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News