ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു

നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

Update: 2021-10-29 08:33 GMT
Editor : Nidhin | By : Web Desk
Advertising

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും വ്യക്തമാക്കിയാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ഈ കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാരും രണ്ട് സന്നദ്ധ സംഘടനകളും ഹർജി നൽകിയത്. എന്നാൽ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സ്‌റ്റേ ആവശ്യത്തിൽ കക്ഷികൾക്ക് നോട്ടീസ് അയക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി യു സിംങ് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന്‌ മൈനോറിറ്റി ഇൻഡ്യൻ പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

സ്റ്റേ ആവശ്യത്തിൽ കൂടുതൽ വാദം നടത്തുകയാണെങ്കിൽ അപേക്ഷ തള്ളുമെന്ന് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. നാലാഴ്ചക്കകം സ്റ്റേ ആവശ്യത്തിൽ കക്ഷികൾ സത്യവാങ്ങ്മൂലം നൽകണം. അതിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. ഹൈക്കോടതി വിധി നടപ്പാക്കിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കും എന്നായിരുന്നു ഹരജിക്കാരുടെ വാദം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News