ഹിജാബ് കേസിൽ വാദം കേൾക്കൽ പൂർത്തിയായി; വിധി പറയാനായി മാറ്റി

മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, ദേവദത്ത് കാമത്ത്, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങി ഇരുപതിൽ കൂടുതൽ അഭിഭാഷകരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

Update: 2022-09-22 11:17 GMT
Advertising

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി. 10 ദിവസമാണ് കേസിൽ വാദം നടന്നത്. ഹരജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കർണാടക അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് എന്നിവരാണ് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായത്. മുതിർന്ന അഭിഭാഷകരായ ആർ. വെങ്കട്ടരമണി, ദമ ശേഷാദ്രി നായിഡു, വി. മോഹന എന്നിവർ കോളജ് അധ്യാപകർക്കുവേണ്ടി ഹാജരായി.

സർക്കാർ വാദങ്ങൾക്ക് മറുപടി നൽകാൻ ഇന്ന് ഹരജിക്കാരുടെ അഭിഭാഷകർക്ക് കോടതി അനുമതി നൽകി. ഹിജാബ് കേസ് പോപുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന വാദം തീർത്തും അപ്രധാനവും മുൻവിധിയോട് കൂടിയതുമാണെന്ന് മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും ഹുസെഫ അഹമ്മദിയും പറഞ്ഞു. ഇതിന് ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചു.

മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, ദേവദത്ത് കാമത്ത്, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങി ഇരുപതിൽ കൂടുതൽ അഭിഭാഷകരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News