സ്വവർഗ വിവാഹത്തില്‍ വിധി തിരുത്തുമോ സുപ്രിംകോടതി? ഹരജി ഇന്ന് പരിഗണിക്കും
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയത്
Update: 2024-07-10 01:44 GMT
ന്യൂഡല്‍ഹി: സ്വവർഗ വിവാഹവിധി പുനഃപരിശോധിക്കണമെന്ന ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹരജികളാണ് കോടതിക്കു മുന്‍പാകെയുള്ളത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന, നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണു ഹരജികൾ പരിഗണിക്കുക. അതേസമയം, ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയത്.
Summary: The Supreme Court to hear in the petitions to review same-sex marriage today