സാങ്കേതിക തകരാർ; എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി വിമാനം അടിയന്തരമായി മുംബൈയിലിറക്കി

യാത്രക്കിടെ നിരവധി പേർക്ക് ശ്വാസ തടസം നേരിട്ടെന്ന് യാത്രക്കാർ

Update: 2022-07-21 15:19 GMT
Editor : afsal137 | By : Web Desk
Advertising

മുംബൈ: എയർ ഇന്ത്യയുടെ ദുബൈ - കൊച്ചി ഡ്രീംലൈനർ വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യാത്രക്കിടെ നിരവധി പേർക്ക് ശ്വാസ തടസം നേരിട്ടെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് ഏഴിനായിരുന്നു വിമാനം കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്നത്.

ഏതാണ്ട് ഒരു മണിക്കൂറായി വിമാനം മുംബൈ വിമാനത്താവളത്തിൽ തന്നെ കാത്തുകെട്ടി നിൽക്കുകയാണ്. എന്നാൽ യാത്രക്കാരെ പുറത്തിറക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ യാത്രക്കാരെ ഉടൻ പുറത്തിറക്കും. സാങ്കേതിക തകരാറുള്ള ഈ വിമാനത്തിൽ യാത്ര തുടരുകയെന്നത് സാധ്യമല്ലെന്നാണ് വിവരം. യാത്ര ചെയ്യാൻ പകരം വിമാനം എപ്പോൾ സജ്ജമാകുമെന്നതിൽ അവ്യക്തതയാണുള്ളത്. കൊച്ചിയിലേക്കുള്ള യാത്രക്കാരെ ഇനി എപ്പോൾ എത്തിക്കുമെന്ന കാര്യത്തിലും അധികൃതർ ഉറപ്പ് തന്നിട്ടില്ല. പകരം വിമാനം സജ്ജമാവുകയാണെങ്കിൽ രാത്രി വൈകിയിട്ടാണെങ്കിലും യാത്രക്കാരെ കൊച്ചിയിലെത്തിക്കുമെന്ന് അറിയിച്ചതായാണ് സൂചന. വിമാനം ഇറക്കിയത് സാങ്കേതിക തകരാർകൊണ്ടാണെങ്കിലും വിമാനത്തിന് എന്ത് സാങ്കേതിക തകരാറാണുള്ളത് എന്ന കാര്യത്തിൽ എയർ ഇന്ത്യ അധികൃതർ വിശദീകരണം നൽകിയിട്ടില്ല.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News