തേജസ്വി യാദവിന്റെ ജൻ വിശ്വാസ് യാത്രയ്ക്കിടെ അപകടം; ഒരു പൊലീസുകാരന്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

ബിഹാറിലെ പൂർണിയയിൽ യാത്രയെ അനുഗമിച്ച പൊലീസ് വാഹനം എതിർദിശയിൽനിന്നു വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു

Update: 2024-02-27 07:13 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: ആർ.ജെ.ഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ജൻ വിശ്വാസ് യാത്രയ്ക്കിടെ അപകടം. യാത്രയെ അനുഗമിച്ച പൊലീസിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ആറു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബിഹാറിലെ പൂർണിയയിൽ ഇന്നലെ രാത്രിയാണ് അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹലീം ആലമാണു മരിച്ചത്. പരിക്കേറ്റവരെല്ലാം പൂർണിയയിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൻ വിശ്വാസ് യാത്രയിൽ അകമ്പടി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽനിന്നു വന്ന കാറിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. ഹലീം ആലം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഫെബ്രുവരി 20നാണ് തേജസ്വി യാദവ് ബിഹാർ യാത്രയ്ക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ 38 ജില്ലകളിലൂടെയാണു യാത്ര.

Summary: One killed, six injured as police vehicle escorting Tejashwi Yadav collides with car in Jan Vishwas Yatra

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News