ചന്ദ്രബാബു നായിഡുവിനെ വീട്ടുതടങ്കലിലാക്കണമെന്ന അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും
വിജയവാഡയിലെ പ്രത്യേക കോടതിയാണ് 14 ദിവസത്തേക്ക് ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Update: 2023-09-12 01:32 GMT
ചന്ദ്രബാബു നായിഡുവിനെതിരായ അഴിമതി കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് തെലുങ്ക് ദേശം പാർട്ടി അറിയിച്ചു. ചന്ദ്രബാബു നായിഡുവിനെ വീട്ട് തടങ്കലിലാക്കണമെന്ന അപേക്ഷയിൽ വിജയവാഡ എ.സി.ബി കോടതി ഇന്ന് വാദം കേൾക്കും. ചന്ദ്രബാബു നായിഡുവിന് രാജമുൻഡ്രിയിലെ ജയിലിൽ സുരക്ഷയില്ലെന്നും നിരവധി ക്രിമിനൽ കേസ് പ്രതികൾ തടവിൽ കിടക്കുന്ന ജയിലിൽ നിന്നു മാറ്റി വീട്ട് തടങ്കലിൽ ആക്കണമെന്നും നായിഡുവിന്റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ വാദിച്ചു. അതേസമയം ചന്ദ്രബാബു നായിഡു തടവിൽ കഴിയുന്ന ജയിലിന്റെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.