കര്‍ണാടകയില്‍ 2.5 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയി

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്

Update: 2023-07-06 06:36 GMT
Editor : Jaisy Thomas | By : Web Desk

തക്കാളി

Advertising

ബെംഗളൂരു: വില റോക്കറ്റു പോലെ കുതിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ തക്കാളിയിലാണ് മോഷ്ടാക്കളുടെ കണ്ണ്. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തില്‍ നിന്നും രണ്ടര ലക്ഷം രൂപയുടെ തക്കാളിയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

കർഷകനായ സോമശേഖറിന്‍റെ കൃഷിയിടത്തില്‍ ഉണ്ടായ തക്കാളികളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍. ചൊവ്വാഴ്ച രാത്രി ഇയാളുടെ ഫാമിൽ കയറിയ മോഷ്ടാക്കൾ 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 50 കിലോ തക്കാളി മോഷ്ടിക്കുകയായിരുന്നു. ആകെ 2.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ബുധനാഴ്ച രാവിലെ സോമശേഖറിന്‍റെ മകൻ ധരണി ഫാമിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.“ഞങ്ങൾക്ക് രണ്ടേക്കർ കൃഷിഭൂമി മാത്രമേയുള്ളൂ. കനത്ത മഴയും കാലാവസ്ഥയും രോഗവും കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഒരു വിളയും വിളവെടുക്കാൻ കഴിഞ്ഞില്ല,” സോമശേഖരന്‍റെ ഭാര്യ പാർവതമ്മ പറഞ്ഞു.“ഇത്തവണ, രണ്ടേക്കർ സ്ഥലത്ത് ഞങ്ങൾ തക്കാളി കൃഷി ചെയ്തു, എന്നാൽ ഇപ്പോൾ വിളവിന്‍റെ പകുതി മോഷ്ടിക്കപ്പെട്ടു. കൂടാതെ, തക്കാളി ചെടികൾക്ക് കേടുപാടുകൾ സംഭവിച്ചു ”അവർ കൂട്ടിച്ചേർത്തു.

“പരാതി ലഭിച്ചയുടൻ ഞങ്ങൾ സംഭവസ്ഥലത്തേക്ക് പോയി. മോഷണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ഞങ്ങൾ ഗ്രാമവാസികളിൽ നിന്ന് ശേഖരിച്ചു. പ്രതികളെ ഉടൻ പിടികൂടും,' ഹലേബീഡു പൊലീസ് ഇൻസ്‌പെക്ടർ ശിവന ഗൗഡ പാട്ടീൽ പറഞ്ഞു.രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സമയത്താണ് തക്കാളി മോഷണം പോകുന്നത്. ചില ഭാഗങ്ങളിൽ തക്കാളി കിലോഗ്രാമിന് 100 മുതൽ 120 രൂപ വരെയാണ് വിൽക്കുന്നത്.കാലവർഷക്കെടുതിയിൽ ഉൽപ്പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമാണ് വിലവര്‍ധനക്ക് കാരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News