ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; മരണസംഖ്യ ഉയർന്നേക്കും

പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു

Update: 2025-04-22 14:00 GMT
Editor : സനു ഹദീബ | By : Web Desk

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണം നടന്നത്. ഒരാൾ മരിച്ചു. നിരവധി വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. സുരക്ഷാ സേനയും മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസൺ ആണിപ്പോൾ.

Advertising
Advertising

ആക്രമണത്തിന് ശേഷം ഭീകരർ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽവിവരം അറിയിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അതേസമയം, വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണത്തെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി അപലപിച്ചു. ചരിത്രപരമായി, കശ്മീർ വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാം ആവില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News