ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജൂഷ് ബിശ്വാസ് രാജിവെച്ചു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിവിട്ട ദേശീയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവുമായി അടുത്ത ബന്ധമുള്ള ആളാണ് പിജൂഷ് ബിശ്വാസ്. സുഷ്മിതക്ക് പിന്നാലെ പിജൂഷും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് പിജൂഷ് ബിശ്വാസ് ട്വീറ്റ് ചെയ്തു.
പി.സി.സി അധ്യക്ഷനായിരിക്കെ സഹകരിച്ച പാര്‍ട്ടി നേതാക്കന്‍മാരോടും പ്രവര്‍ത്തകരോടും നന്ദിയുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
With sincere gratitude I thank all Congress Leaders, supporters for your cooperation during my tenure as TPCC President (acting). Today I have resigned from the post of President and retired from politics as well. My sincere gratitude towards Hon'ble CP Smt. Sonia Gandhiji.
— Pijush Kanti Biswas (@sradvbiswas) August 21, 2021
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിവിട്ട ദേശീയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവുമായി അടുത്ത ബന്ധമുള്ള ആളാണ് പിജൂഷ് ബിശ്വാസ്. സുഷ്മിതക്ക് പിന്നാലെ പിജൂഷും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് സുഷ്മിത ദേവ് തൃണമൂല്‍ അംഗത്വമെടുത്തത്.