ത്രിപുര; മാധ്യമപ്രവർത്തകർ തടവിലായത് വിദ്വേഷം പ്രചരിപ്പിച്ചതിനെന്ന് മന്ത്രി

വർഗീയകലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ ഇരുവരും ശ്രമിച്ചതായും മന്ത്രി ആരോപിച്ചു.

Update: 2021-11-16 04:56 GMT
Editor : Suhail | By : Web Desk
Advertising

ത്രിപുര വർഗീയ കലാപം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി സുശാന്ത് ചൗധരി. സംഭവങ്ങളുടെ പശ്ചാതലത്തില്‍ മാധ്യമപ്രവർത്തകർ വർഗീയത പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വാർത്താവിനിമയ മന്ത്രി ആരോപിച്ചത്. ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്യുകയും സംഭവങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവരെ അറസ്റ്റു ചെയ്തത്.

മാധ്യമപ്രവർത്തകരെ തടവിൽ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇരുവർക്കും ജാമ്യം നൽകി. എച്ച്.ഡബ്ല്യു ന്യൂസ് വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരുന്നത്. മതസ്പർധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അസമിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു ഇവരെ.

ത്രിപുരയിലെ വർഗീയ അക്രമ പരമ്പരക്കിടെ പള്ളി തകർത്ത സംഭവം ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ ഇരവരും ശ്രമിച്ചതായാണ് മന്ത്രി സുശാന്ത് ചൗധരി പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് എതിർപ്പില്ല. എന്നാൽ, ഇവർ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതായും മന്ത്രി ആരോപിച്ചു.

മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് നേരത്തെ ഉയർന്നിരുന്നത്. പൊലീസ് നടപടിയെ 'ദ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ'യും വിമർശിച്ചിരുന്നു.


Minister Sushant Chaudhary has defended the arrest of a journalist who covered the Tripura communal riots. The Information Minister alleged that the media was spreading communalism in the aftermath of the incident. Journalists Samrudhi Shakunia and Swarna Jha have been arrested for reporting on communal violence in Tripura and posting incidents on social media.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News