ശീതകാല സമ്മേളനം ബഹിഷ്‌കരിച്ച് തെലുങ്കാനരാഷ്ട്ര സമിതി
എം.പിമാരുടെ സസ്പെൻഷനിലും സംസ്ഥാനത്തെ നെല്ലുസംഭരണത്തിലെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം
പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷനിലും സംസ്ഥാനത്തെ നെല്ലുസംഭരണത്തിലെ അനാസ്ഥയിലും പ്രതിഷേധിച്ച് പാർലമെന്റിൽ നടക്കുന്ന ശീതകാല സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി. പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.
അതിനിടെ തെലങ്കാനയിൽ ലക്ഷക്കണക്കിന് ടൺ നെല്ല് നശിച്ചുപോകുന്നതിനെതിരെ ടിആർഎസ് എംപി കെ കേശവ റാവു അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു.റൂൾ 267 പ്രകാരമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.എഫ്സിഐ ധാന്യങ്ങൾ സംഭരിക്കാത്തതും സർക്കാറിന്റെ വിളസംഭരണത്തിലെ അപാകതയുമാണ് തെലുങ്കാനയിൽ നിന്ന് നെല്ലുസംരഭിക്കാത്തതെന്നുമാണ് ഇതിന് ലഭിച്ച മറുപടിയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം ബഹളം ഉണ്ടാക്കിയതിന് പ്രതിപക്ഷ പാർട്ടികളിലെ 12 എംപിമാരെ സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. നവംബർ 29 ന് ആരംഭിച്ച ശീതകാല സമ്മേളനം ഡിസംബർ 23 ന് അവസാനിക്കും.