ഏക സിവില്‍ കോഡ്; നിയമ കമ്മീഷന് കത്തയച്ച് എം.കെ സ്റ്റാലിന്‍
കത്തിന്‍റെ പൂര്‍ണരൂപം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്
ചെന്നൈ: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിയമകമ്മീഷന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. യുസിസി ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും ഇന്ത്യൻ സമൂഹത്തിന്‍റെ വൈവിധ്യമാർന്ന സാമൂഹിക ഘടനയെ വെല്ലുവിളിക്കുന്നതായും കത്തിൽ പറഞ്ഞു.കത്തിന്‍റെ പൂര്‍ണരൂപം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
" സിവില്‍ കോഡ് നടപ്പാക്കാനുള്ള ഏതൊരു ശ്രമവും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും തനതായ മതപരവും സാംസ്കാരികവുമായ സ്വത്വം നശിപ്പിക്കാനും കൃത്രിമമായി ഏകതാനമായ ഭൂരിപക്ഷ സമൂഹത്തെ സൃഷ്ടിക്കാനുമുള്ള ശ്രമമായിരിക്കും. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രപശ്ചാത്തലം പരിഗണിക്കാത്ത യുസിസി ഉപേക്ഷിക്കണം. ഏകീകൃത കൊണ്ടുവരാൻ ശ്രമിക്കുന്നതിനുപകരം, എല്ലാ ആളുകളും അവകാശങ്ങളിലും അവസരങ്ങളിലും തുല്യരാകുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.ഭരണഘടനാ തകർച്ചയ്ക്ക് കാരണമാകുമെന്ന് മാത്രമല്ല, രാജ്യത്ത് സാമുദായിക പൊരുത്തക്കേടുകൾക്കും അരാജകത്വത്തിനും ഇടയാക്കുമെന്നും" അദ്ദേഹം പറഞ്ഞു.
യുസിസി നടപ്പാക്കാനുള്ള ശ്രമങ്ങൾ ആദിവാസികളുടേതുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ തനതായ, മതപരവും സാംസ്കാരികവുമായ സ്വത്വം ഇല്ലാതാക്കാനുള്ള ശ്രമമായി കണക്കാക്കും. ഒരേ നിയമം എന്നത് നിലവില്‍ മതത്തിന് മേല്‍ സ്റ്റേറ്റിന്റെ കടന്നുകയറ്റമായി കാണപ്പെടുകയും മുമ്പില്ലാത്ത വിധം വ്യക്തി സ്വാതന്ത്രങ്ങളില്‍ കൈകടത്തലുകള്‍ ഉണ്ടാവുന്ന സ്ഥിതിവിശേഷം ഉണ്ടാക്കുകയും ചെയ്യുമെന്നും സ്റ്റാലിന്‍ ആശങ്കപ്പെടുന്നു. ചരിത്രബോധമില്ലാത്ത നടപടികളില്‍ നിന്ന് പിന്മാറണമെന്നും കത്തില്‍ പറയുന്നുണ്ട്.
பொது சிவில் சட்டத்தைச் செயல்படுத்துவதற்கான எந்தவொரு முயற்சியும் பழங்குடியினர் மற்றும் சிறுபான்மையினரின் தனித்துவமான மத, பண்பாட்டு அடையாளத்தை அழித்து, செயற்கையாக ஒரே மாதிரியான பெரும்பான்மைச் சமூகத்தை அமைப்பதற்கான முயற்சியாகவே அமையும். இது இந்தியாவின் பன்முகத்தன்மைக்கும்,… pic.twitter.com/hqhOZVYJEE
— M.K.Stalin (@mkstalin) July 13, 2023