ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്‌പോർട്ട്; യു.പിയിൽ മൂന്ന് പേർ അറസ്റ്റിൽ
1.81 കോടി രൂപ തട്ടിയെടുത്തുവെന്ന റിട്ടയേർഡ് ആർമി കേണലിന്റെ പരാതിയിൽ ഇവർക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരുന്നു
നോയിഡ: സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ബോളിവുഡ് നടി ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്‌പോർട്ട് കൈവശം വെക്കുകയും ചെയ്ത മൂന്ന് വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 1.81 കോടി രൂപ തട്ടിയെടുത്തുവെന്ന റിട്ടയേർഡ് ആർമി കേണലിന്റെ പരാതിയിൽ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഇവർക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്താനിടയാക്കിയത്. ഇവരിൽ രണ്ടുപേർ നൈജീരിയയിൽ നിന്നും ഒരാൾ ഘാനയിൽ നിന്നുമുള്ളയാളാണ്.
പരിശോധനയിൽ 3000 യു.എസ്. ഡോളർ (രണ്ടര ലക്ഷം രൂപ), 10,500 പൗണ്ട്‌സ് (10.60 ലക്ഷം) എന്നിവ പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് വർമ അറിയിച്ചു. 10.76 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസി പിടികൂടിയതായും പറഞ്ഞു. വ്യാജ യു.എസ് ഡോളറുകളും ബ്രിട്ടീഷ് പൗണ്ടും കണ്ടെത്തിയെന്നും വ്യക്തമാക്കി. വ്യാജ പാസ്‌പോർട്ടിൽ ഐശ്വര്യ റായിയുടെ ചിത്രം പതിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Uttar Pradesh Police Arrests Three Foreigners For Carrying Fake Passport In Name Of Bollywood Actress Aishwarya Rai And Indulging In Cyber Crime