വി. നാരായണൻ ISRO ചെയർമാനാകും
നിലവിൽ LPSC മേധാവിയാണ് അദ്ദേഹം
Update: 2025-01-07 18:29 GMT
ന്യൂഡൽഹി: വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും. നിലവിൽ വലിയമല LPSC മേധാവിയായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. 1984ലാണ് വി. നാരായണൻ ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമായിട്ടുണ്ട്.
മലയാളിയായ എസ്. സോംനാഥാണ് നിലവിൽ ഐഎസ്ആർഓയുടെ ചെയർമാൻ. ഈ മാസം പതിനാലിന് അദ്ദേഹം വിരമിക്കുമെന്നതിനാലാണ് പുതിയ ചെയർമാനെത്തുന്നത്. ചെയർമാൻ പദവി തൻ്റെ ഭാഗ്യമെന്ന് വി. നാരായണൻ മീഡിയവണിനോട് പറഞ്ഞു. നിരവധി പദ്ധതികൾ മുന്നിലുണ്ട്, ഐഎസ്ആർഒ ടീമിനെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്ത കാണാം-