രാജ്യത്തെ പെൺമക്കൾക്കു വേണ്ടി പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങ്

സമാനമായ തീരുമാനമെടുക്കാന്‍ ഉന്നത കായിക താരങ്ങൾ തയാറാകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Update: 2023-12-23 11:32 GMT
Advertising

ന്യൂഡൽഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങ്. ‘തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തന്‍റെ സഹോദരി സാക്ഷിക്കും രാജ്യത്തെ പെണ്‍മക്കള്‍ക്കുമായി തിരികെ നല്‍കും’ എന്ന് സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. സമാനമായ തീരുമാനമെടുക്കാന്‍ ഉന്നത കായിക താരങ്ങളോട് അഭ്യര്‍ഥിക്കുന്നതായി എക്സിലെഴുതി കുറിപ്പിൽ വിരേന്ദര്‍ സിങ് ആവശ്യപ്പെട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും നീരജ് ചോപ്രയെയും എക്സില്‍ ടാഗ് ചെയ്തിട്ടുണ്ട്. 

ബോക്‌സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഒളിംപിക്‌സ് മെഡൽ ജേതാവ് ബജ്‌റങ് പുനിയ ഇന്നലെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകിയിരുന്നു.പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനൽകാനായി എത്തിയ ബജ്‌റങ്ങിനെ പൊലീസ് അനുവദിച്ചില്ല. തുടർന്ന് കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയിൽ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു താരം.

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ് ദേശീയ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ പ്രതിഷേധങ്ങൾക്കു തുടക്കമായത്. സഞ്ജയ്കുമാർ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. വികാരഭരിതമായ കാഴ്ചകൾക്കായിരുന്നു വാർത്താസമ്മേളനം സാക്ഷിയായത്. മാധ്യമപ്രവർത്തകർക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് ബൂട്ട് മേശയിൽ അഴിച്ചുവച്ചാണ് അവർ മടങ്ങിയത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News