വഖഫ് ഭേദഗതി ബിൽ: ബഹളത്തിൽ മുങ്ങി ലോക്സഭ; ഒറ്റക്കെട്ടായി എതിർത്ത് ഇൻഡ്യാ സഖ്യം

ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പ്രതിപക്ഷം

Update: 2024-08-08 09:09 GMT
Advertising

ഡൽഹി: വഖഫ് ബോർഡിൻറെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. ബില്ലിനെ ഇൻഡ്യാ സഖ്യം ഒറ്റക്കെട്ടായി എതിർത്തു. വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

മുസ്‌ലിം അം​ഗം വഖഫ് ബോർഡിൽ എത്തുന്നത് മതസ്വാതന്ത്ര്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കെ. സി. വേണുഗോപാൽ എം.പി ആരോപിച്ചു. അയോധ്യ ക്ഷേത്ര ഭരണസമിതിയിൽ മുസ്‌ലിം വ്യക്തിയുണ്ടോയെന്ന കെ.സി വേണുഗോപാലിന്റെ ചോദ്യം കേന്ദ്രത്തെ പ്രതിരോധതത്തിലാക്കി. 'ഇപ്പോൾ വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. നാളെ ക്രിസ്ത്യൻ, ജെയിൻ വിഭാഗത്തിലും ഇങ്ങനെ ചെയ്യും. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും ബിജെപി പാഠം പഠിച്ചില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.

ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ട് എസ്.പി എംപി മോഹിബുള്ളയും രം​ഗത്തുവന്നു. ജനങ്ങളെ വിഭജിക്കലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർത്ത് നിരവധി പ്രതിപക്ഷാം​ഗങ്ങളും രം​ഗത്തെത്തി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News