പ്രധാനമന്ത്രി പറയുന്നത് പച്ചകള്ളം; മല്ലികാർജുൻ ഖാർഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു

Update: 2024-05-15 12:58 GMT

മല്ലികാർജുൻ ഖാർഗെ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചകള്ളമാണ് പറയുന്നതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എല്ലാത്തിനെയും ഹിന്ദു മുസ്ലിം വിഷയത്തോട് ബന്ധിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി 140 സീറ്റുകൾ ഒതുങ്ങുമെന്നും ഖാർഗെ പറ‍ഞ്ഞു. ലഖ്നൗവിലെ ഇന്ത്യ മുന്നണിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഖാർഗയുടെ വിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു. കമ്മീഷൻ നീതിയുക്തമായി പെരുമാറണമെന്നും എല്ലാ പാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്നും റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും അവർ കൂട്ടിചേർത്തു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News