ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ തടയില്ല, പോകാന്‍ എന്‍റെ കാര്‍ വിട്ടുനല്‍കും: കമല്‍നാഥ്

ചിലർ വിട്ടുപോകുന്നതോടെ കോൺഗ്രസ് ഇല്ലാതാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് കമല്‍നാഥ്

Update: 2022-09-19 09:22 GMT

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരാൻ ആഗ്രഹമുള്ളവർക്കെല്ലാം പോകാമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമൽനാഥ്. പാര്‍ട്ടി ആരെയും തടഞ്ഞുനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

"ആര്‍ക്കെങ്കിലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം ചേരണമെങ്കിൽ അങ്ങനെയാകാം. ആരെയും തടയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവർ (കോൺഗ്രസ് നേതാക്കൾ) ബി.ജെ.പിക്കൊപ്പം പോയി ഭാവി എന്താകുമെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ബി.ജെ.പിയിൽ ചേരാനായി പോകാന്‍ വേണമെങ്കില്‍ ഞാന്‍ എന്‍റെ കാര്‍ കടം കൊടുക്കും. രാജിവെക്കുന്നതിൽ നിന്ന് കോൺഗ്രസ് ആരെയും തടയില്ല"- എന്നാണ് കമല്‍നാഥ് പറഞ്ഞത്.

Advertising
Advertising

ചിലർ വിട്ടുപോകുന്നതോടെ കോൺഗ്രസ് ഇല്ലാതാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കമല്‍നാഥ് ചോദിച്ചു. സമ്മർദം കാരണമല്ല, സ്വന്തം താൽപര്യപ്രകാരമാണ് ആളുകൾ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും കമല്‍നാഥ് പറഞ്ഞു.

കഴിഞ്ഞാഴ്ച ഗോവയിൽ എട്ടു കോൺഗ്രസ് എം.എൽ.എമാർ പാര്‍ട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. കമല്‍നാഥിന്‍റെ അടുത്ത അനുയായിയും മുന്‍ എം.എല്‍.എയുമായ അരുണോദയ് ചൌബേയും കോണ്‍ഗ്രസ് വിട്ടു. നേരത്തെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവർ കോൺഗ്രസിൽ നിന്ന് രാജി​വെച്ചു.


Summary- Madhya Pradesh Congress chief Kamal Nath on Sunday said the party won't stop those who want to join the Bharatiya Janata Party and he would even lend his car to such people

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News