സമീർ വാങ്കഡയ്‌ക്കെതിരെ ഷാറൂഖ് ഖാൻ നീങ്ങുമോ? അപ്രതീക്ഷിത നീക്കങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്
'ആര്യനെ ജയിലിലടച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഷാരൂഖിനോട് ശക്തമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിൽ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്'- ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻഖാനെ അറസ്റ്റ് ചെയ്ത് ജയിലിലിടച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡയ്‌ക്കെതിരെ ഷാറൂഖ് ഖാന്‍ നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ വാങ്കഡയ്‌ക്കെതിരെ നിയമനടപടിക്ക് വകുപ്പുണ്ടെന്ന് ഷാറൂഖ് ഖാന്റെ നിയമോപദേശകർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഷാറൂഖ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
'ആര്യനെ ജയിലിലടച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഷാരൂഖിനോട് ശക്തമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിൽ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്'- ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാതലത്തിലാണ് ഷാറൂഖ് ഖാന്റെ ഉപദേശകരുടെ നീക്കം.
പ്രതികള്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്‌തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഒരേ കപ്പലില്‍ യാത്രചെയ്തു എന്നതിനാല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ജാമ്യം നല്‍കിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്‍.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികള്‍ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ടായിരുന്നു.