'എനിക്ക് 83 വയസായി, മോദിയെ താഴെ ഇറക്കും വരെ ഞാൻ ജീവിച്ചിരിക്കും': ദേഹാസ്വാസ്ഥ്യത്തിന് പിന്നാലെ ഖാര്‍ഗെ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരാനായി പോരാടുമെന്ന് ഖാര്‍ഗെ

Update: 2024-09-29 14:24 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം. പിന്നാലെ പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ താൻ മരിക്കില്ലെന്ന് ഖാർഗെ പ്രസ്താവനയും നടത്തി. ജമ്മു കശ്മീരിൽ അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്വയിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. വൻ ജനക്കൂട്ടത്തിനു മുന്നിൽ പ്രസംഗിക്കവെ തലകറക്കം അനുഭവപ്പെടുകയായിരുന്നു. വെള്ളം കുടിച്ച് പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഖാർഗെ ഇരിപ്പിടത്തിലേക്ക് മടങ്ങി. പിന്നാലെ മിനുട്ടുകൾക്ക് ശേഷം മടങ്ങി വന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കും വരെ താൻ മരിക്കില്ലെന്ന് പറഞ്ഞു.

'ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരാനായി പോരാടും. ഇപ്പോൾ എനിക്ക് 83 വയസായി. അത്രപെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കും വരെ ഞാൻ ജീവിച്ചിരിക്കും'- ഖാർഗെ പറഞ്ഞു.

രക്തസമ്മർദ്ദത്തിലുണ്ടായ പ്രശ്‌നമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നിനാണ് ജമ്മു കശ്മീരിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News