ഗുസ്തി ഫെഡറേഷൻ സംഘടന തെരഞ്ഞെടുപ്പ് ജൂലൈ നാലിന്: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി മുൻ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി നിയമിച്ചു

Update: 2023-06-12 12:43 GMT
Advertising

ലഖ്നൌ: ഗുസ്തി ഫെഡറേഷൻ സംഘടന തെരഞ്ഞെടുപ്പ് ജൂലൈ നാലിന് നടത്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി മുൻ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി നിയമിച്ചു. മൂന്ന് തവണയായി പന്ത്രണ്ട് വർഷം ബ്രിജ്ഭൂഷണ് ശരൺ സിംഗാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഹരിയാനയിൽ ഖാപ് നേതാക്കൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

അതേസമയം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ പറഞ്ഞു. മത്സരിക്കുക മാത്രമല്ല, വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ൽ ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കുമെന്നും ലൈംഗികാതിക്രമക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ പറഞ്ഞു. ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഗുസ്തി താരങ്ങൾ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരാമർശം.

യു.പിയിലെ ബിഷ്ണോഹർപൂരിൽനിന്നാണ് റാലി ആരംഭിച്ചത്. റാലിയിൽ ബി.ജെ.പി പ്രവർത്തകർ ബ്രിജ്ഭൂഷന് വൻ സ്വീകരണമാണ് ഒരുക്കിയത്. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ബ്രിജ്ഭൂഷണിനെ പുറത്താക്കാൻ പാർട്ടിക്കു മുകളിൽ സമ്മർദം വർധിച്ചു വരുന്നത്തിന് ഇടയിലാണ് ബ്രിജ് ഭൂഷൺ റാലി നടത്തുന്നത്.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News