മഥുര - വൃന്ദാവനിൽ 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോ​ഗി സർക്കാർ

പ്രദേശം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി

Update: 2021-09-10 13:26 GMT
Advertising

ഗണേശ് ചതുർത്ഥിയുടെ ഭാഗമായി ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സർക്കാർ. മഥുരയുടേയും വൃന്ദാവന്റേയും ചുറ്റുമുള്ള പ്രദേശം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

മഥുരയിൽ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് യോഗി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ മദ്യവും മാംസവും വിൽപ്പന നടത്തുന്നവർ പാൽ വിൽപനയടക്കമുളള മറ്റു ജോലികളിലേക്ക് തിരിയണമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് മദ്യവും മാംസവും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News