മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; ശർമിള റെഡ്ഡിയെ കാറിലിരുത്തി ക്രെയിനുപയോഗിച്ച് വലിച്ചുമാറ്റി പൊലീസ്

സ്റ്റേഷനിലെത്തിച്ച ശേഷം കാറിന്റെ വാതിൽ പൊളിച്ചാണ് ശർമിളയെ പുറത്ത് എത്തിച്ചത്

Update: 2022-11-29 10:17 GMT
Editor : Lissy P | By : Web Desk
Advertising

തെലങ്കാന: ഹൈദരാബാദിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധിക്കാനെത്തിയ വൈ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈ എസ്. ശർമിള റെഡ്ഡിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ എത്തിയ ശർമിള റെഡ്ഡിയെ വാഹനത്തിൽ ഇരുത്തി ക്രെയിനുപയോഗിച്ചാണ് വലിച്ചുകൊണ്ടു പോയത്.

വെ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷയായ ശർമിളയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു. ടി.ആർ.എസ് പ്രവർത്തകർ ശർമിളക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ടി.ആർ.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന കാറുകളിലൊന്നുമായി ഇന്ന് ശർമിള മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധിക്കാനെത്തിയത്.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ കാര്‍ തെലങ്കാന പൊലീസ് തടഞ്ഞെങ്കിലും പുറത്തിറങ്ങാന്‍ ശര്‍മിള വിസമ്മതിച്ചു. തുടര്‍ന്നാണ്  കാര്‍   കെട്ടിവലിച്ചത്.  പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കാറിന്റെ വാതിൽ പൊളിച്ചാണ് ശർമിളയെ പുറത്ത് എത്തിച്ചത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡിയുടെ സഹോദരിയാണ് ശർമിള.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News