''കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല'': സാബു ജേക്കബ്

Update: 2021-07-11 09:38 GMT
Editor : ijas
Advertising

കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എം.ഡി സാബു എം ജേക്കബ്. ഒട്ടനവധി അവസരങ്ങൾ തെലങ്കാനയിലുണ്ടെന്ന് മനസ്സിലായി. ബിസിനസിനാവശ്യമായ ഭീമമായ തുക അവിടെ നിക്ഷേപിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് തന്‍റെ മനസ്സിൽ ഒരു സ്ഥാനമുണ്ടെന്നും അത് കൊണ്ട് അദ്ദേഹം പറഞ്ഞതിനോട് പ്രതികരിക്കുന്നില്ലെന്നും സാജു എം ജേക്കബ് പറഞ്ഞു.

കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനടക്കമുള്ള ജനപ്രതിനിധികളെ സാബു ജേക്കബ് പരിഹസിച്ചു. എറണാകുളം ജില്ലയിലെ നാല് എം.എല്‍.എമാരും ഒരു എം.പിയും തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ഇവരെല്ലാവരുമാണ് വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് കോടികള്‍ സമ്പാദിക്കാനുള്ള വഴി തുറന്ന് തന്നതെന്നും സാബു പരിഹസിച്ചു.

കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണ് കിറ്റെക്സിന്‍റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടിയോടും സാബു ജേക്കബ് പ്രതികരിച്ചു. തന്‍റെ മനസ്സില്‍ മുഖ്യമന്ത്രിക്ക് ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് തന്നെ ശാസിക്കാനും വഴക്കുപറയാനുമുള്ള അധികാരമുണ്ട്. അദ്ദേഹം എന്ത് പറഞ്ഞാലും അതിനെ പറ്റി പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്നും സാബു ജേക്കബ് പറഞ്ഞു. താന്‍ ബിസിനസുകാരനാണെന്നും രാഷ്ട്രീയത്തെ പറ്റിയല്ല സംസാരിക്കുന്നതെന്നും രാഷ്ട്രീയം പറയാന്‍ രാഷ്ട്രീയ വേദികളിൽ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെ വിളിച്ച് പതിനഞ്ച് മിനുറ്റ് സംസാരിച്ചതായും കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കി തന്നതായും സാബു ജേക്കബ് പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപമാകും നടത്തുകയെന്നും അവിടെ ചെന്നപ്പോഴാണ് ഒട്ടനവധി അവസരങ്ങൾ സംസ്ഥാനത്തുണ്ടെന്ന് മനസ്സിലായെന്നും സാബു പറഞ്ഞു. 


Tags:    

Editor - ijas

contributor

Similar News