തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി
പ്രതി തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.
Update: 2025-02-01 16:01 GMT
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പ്രതി തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛന്റെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ സ്‌കൂട്ടറിൽ കയറ്റിക്കാണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചുവെന്നാണ് പരാതി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.