മൈക്രോ ഫിനാന്‍സ്: ക്രമക്കേട് നടന്നുവെന്ന് തുറന്നുപറഞ്ഞ് വെള്ളാപ്പള്ളി

Update: 2017-02-18 21:30 GMT
Editor : admin
മൈക്രോ ഫിനാന്‍സ്:  ക്രമക്കേട് നടന്നുവെന്ന് തുറന്നുപറഞ്ഞ് വെള്ളാപ്പള്ളി
മൈക്രോ ഫിനാന്‍സ്: ക്രമക്കേട് നടന്നുവെന്ന് തുറന്നുപറഞ്ഞ് വെള്ളാപ്പള്ളി
AddThis Website Tools
Advertising

കോടി വരെ പോക്കറ്റിലിട്ട യൂണിയന്‍ നേതാക്കളെ തനിക്കറിയാമെന്ന് വെള്ളാപ്പള്ളി

Full View

മൈക്രോ ഫിനാന്‍സ് ധനസഹായ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന് തുറന്ന് സമ്മതിച്ച് വെള്ളാപ്പള്ളി നടേശന്‍. 5 കോടി വരെ പോക്കറ്റിലിട്ട യൂണിയന്‍ നേതാക്കളെ തനിക്കറിയാം. തന്നെ വലിച്ചിട്ട് കസേരയിലിരിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ വഞ്ചകര്‍ എസ്എന്‍ഡിപിയിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കന്യാകുമാരിയില്‍ നടക്കുന്ന എസ്എന്‍ഡിപി നേതൃക്യാമ്പിലാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യൂണിയന്‍ നേതാക്കളെ തുറന്ന് വിമര്‍ശിച്ചത്. മൈക്രോ ഫിനാന്‍സ് വിതരണത്തില്‍ വീഴ്ച പറ്റി. ചില വര്‍ഗവഞ്ചകര്‍ തനിക്കൊപ്പമുണ്ട്. തന്റെ കസേരയാണ് അത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് മാധവന് ഭൂമി നല്‍കിയ സംഭവം അടൂര്‍ പ്രകാശിന്റെ തലയില്‍ കെട്ടിവക്കുകയാണുണ്ടായത്. അതിന്റ ഉത്തരവാദി വ്യവസായ വകുപ്പാണെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News