മുല്ലപ്പെരിയാര്‍ വിഷയം: പിണറായി കേരളത്തെ വഞ്ചിച്ചുവെന്ന് പിജെ ജോസഫ്
Update: 2017-03-14 09:04 GMT
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അപകടഭീഷണി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വണ്ടിപ്പെരിയാറില്‍ യുഡിഎഫ് ഉപവാസ സമരം നടത്തുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അപകടഭീഷണി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വണ്ടിപ്പെരിയാറില്‍ യുഡിഎഫ് ഉപവാസ സമരം നടത്തുന്നു. മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് സമരം ഉത്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി കേരളജനതയെ വഞ്ചിച്ചുവെന്ന് പിജെ ജോസഫ് പറഞ്ഞു.