കൊല്ലത്തെ തകര്‍ന്ന റെയില്‍പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു

Update: 2017-03-19 09:12 GMT
Editor : Sithara
കൊല്ലത്തെ തകര്‍ന്ന റെയില്‍പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു
Advertising

കൊല്ലത്ത്ചരക്ക് തീവണ്ടി അപകടത്തെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല.

Full View

ചരക്ക് വണ്ടി അപകടത്തെ തുടര്‍ന്ന് തകര്‍ന്ന കൊല്ലം - കരുനാഗപ്പളളി മാരാരിത്തോട്ടം റെയില്‍പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രാവിലെ 9 ഓടെയാണ് റെയില്‍ ഗതാഗതം പുനരാരംഭിച്ചത്.

ചരക്ക് വണ്ടി അപകടത്തെ തുടര്‍ന്ന് തകര്‍ന്ന കൊല്ലം മാരാരിത്തോട്ടത്തെ റെയില്‍പാത ഇന്ന് പുലര്‍ച്ചെയോടെയാണ് റെയില്‍വേ പുനസ്ഥാപിച്ചത്. തുടര്‍ന്ന് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് പരീക്ഷ ഓട്ടം നടത്തി. വൈദ്യുതീകരണം കൂടി പൂര്‍ത്തിയായതോടെ രാവിലെ 9 ഓടെ ആദ്യ ട്രെയിന്‍ കടന്നുപോയി. കൊല്ലം - ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ് ആദ്യം കടത്തിവിട്ടത്.

മാരാരിത്തോട്ടം ഭാഗത്ത് ട്രെയിനുകളുടെ വേഗതയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 20 കിലോമീറ്ററാണ് വേഗപരിധി. മാരാരിത്തോട്ടത്തെ പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചതോടെ സംസ്ഥാനത്ത് ഒട്ടുമിക്ക ട്രെയിനുകളും സമയക്രമം പാലിക്കുന്നുണ്ട്. തിരുവന്തപുരത്ത് നിന്നും പുറപ്പെട്ട ജനശദാബ്ദിയും വേണാട് എക്സ്പ്രസുമാണ് നിലവില്‍ വൈകി ഓടുന്നത്. ജനശദാബ്ദി ഒന്നേമുക്കാല്‍ മണിക്കൂറും വേണാട് മൂന്നര മണിക്കൂറും വൈകും. അപകടത്തെക്കുറിച്ച് റെയില്‍വേ വ്യക്തമായ വിശദീകരണം ഇനിയും നല്‍കിയിട്ടില്ല. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News