കുടിവെള്ളമില്ലെങ്കില്‍ വോട്ടുമില്ലെന്ന് പിലാത്തോട്ടത്തുകാര്‍

Update: 2017-04-03 04:43 GMT
Editor : admin
കുടിവെള്ളമില്ലെങ്കില്‍ വോട്ടുമില്ലെന്ന് പിലാത്തോട്ടത്തുകാര്‍
Advertising

കുടിവെള്ളക്ഷാമം രൂക്ഷമായ കോഴിക്കോട് നടുവണ്ണൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് ഒരു ഗ്രാമം.

Full View

കുടിവെള്ളക്ഷാമം രൂക്ഷമായ കോഴിക്കോട് നടുവണ്ണൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് ഒരു ഗ്രാമം. കുടിവെള്ളം നല്‍കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പിലാത്തോട്ടത്തില്‍ പ്രദേശത്തെ നാട്ടുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്. പ്രശ്നം പരിഹരിക്കാതെ ആരും വോട്ട് ചോദിച്ചെത്തേണ്ടെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്‍കുന്നു..

കിലോ മീറ്ററുകള്‍ താണ്ടണം തുള്ളി വെള്ളത്തിനായി. വല്ലപ്പോഴും ഓട്ടോറിക്ഷയില്‍ സ്വകാര്യ വ്യക്തികള്‍ കൊണ്ടു വരുന്ന വെള്ളമാണ് വാകയാട് പിലാത്തോട്ടത്തിലുകാരുടെ പ്രധാന ആശ്രയം. പാത്തുമ്മയുടെ കാത്തിരിപ്പും ഈ വെള്ളത്തിന് തന്നെ.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സമീപത്തു കൂടി പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് പ്രയോജനമില്ല. വേനല്‍ തുടങ്ങും മുമ്പേ കിണറുകള്‍ വറ്റി. പഞ്ചായത്തധികൃതരും കൈമലര്‍ത്തിയതോടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ഇവര്‍ എത്തുകയായിരുന്നു.

ജനപ്രതിനിധികളോട് പരാതി പറഞ്ഞ് മടുത്ത ഇവര്‍ വോട്ട് ചോദിക്കാനെത്തുന്നവരെ കാത്തിരിക്കുകയാണ്. ഈ പ്രതിഷേധം ഒന്നറിയിക്കാന്‍...

Tags:    

Writer - admin

contributor

Editor - admin

contributor

Similar News