കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രിംകോടതി
Update: 2017-05-03 08:09 GMT
കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കെ സുധാകരന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്
കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കെ സുധാകരന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ആര്‍ക്കുവേണമെങ്കിലും സമീപിക്കാമെന്നും കോടതി.
ഉദുമ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ടിനും അക്രമസംഭവങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഇത് തടയുന്നതിന് കേന്ദ്രസേനയെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു സുധാകരന്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിലെ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.