മത്സ്യം,മാംസം,പച്ചക്കറി; റമദാന്‍ വിപണിയില്‍ തീവില

Update: 2017-05-04 23:39 GMT
Editor : admin
മത്സ്യം,മാംസം,പച്ചക്കറി; റമദാന്‍ വിപണിയില്‍ തീവില
Advertising

പച്ചക്കറിക്ക് വിലകയറിയതിനു പിറകെയാണ് മത്സ്യത്തിനും മാംസത്തിനും വിലവര്‍ധിച്ചത്.

Full View

മത്സ്യത്തിനും മാംസത്തിനും വില കുതിക്കുന്നത് റമദാന്‍ വിപണിയില്‍ വലിയ ഭാരമാകുന്നു. പച്ചക്കറിക്ക് വിലകയറിയതിനു പിറകെയാണ് മത്സ്യത്തിനും മാംസത്തിനും വിലവര്‍ധിച്ചത്.

കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെയാണ് വില കൂടിയത്. ട്രോളിങ് നിരോധം കൂടി വന്നതോടെ മത്സ്യവില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
മത്സ്യത്തിനും മാംസത്തിനും ആവശ്യക്കാര്‍ കൂടുന്ന കാലമാണ് റമദാന്‍. റമദാനിന്റെ തുടക്കത്തില്‍ ബീഫിന് വിലകൂടി 220 രൂപയായി. തമിഴ്നാട്ടിലെ ഉത്പാദനം കുറഞ്ഞതാണ് കോഴിയിറച്ചിയുടെ വിലകൂടാന്‍ കാരണം

റമദാന്‍ ഇനി മൂന്നാഴ്ച കൂടി ശേഷിക്കേ വിലക്കയറ്റം എങ്ങനെ മറികടക്കും എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍

Tags:    

Writer - admin

contributor

Editor - admin

contributor

Similar News