റോള്‍സ് റോയിസിന്റെ ഏറ്റവും പുതിയ കാറായ ഡോണ്‍ വിപണിയില്‍

Update: 2017-05-07 07:40 GMT
റോള്‍സ് റോയിസിന്റെ ഏറ്റവും പുതിയ കാറായ ഡോണ്‍ വിപണിയില്‍
Advertising

വില ആറേകാല്‍ കോടി രൂപ മുതല്‍

ലോകപ്രശസ്ത ആഢംബരകാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസിന്‍റെ ഏറ്റവും പുതിയ കാറായ ഡോണ്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ആറേകാല്‍ കോടി രൂപ മുതലാണ് ഡോണിന്റെ വില ആരംഭിക്കുന്നത് . ലോകത്തിലെ ഏറ്റവും ശബ്ദരഹിതമായ ഓപ്പണ്‍ടോപ്പ് ഫോര്‍ സീറ്ററെന്ന് വിശേഷണം

ഫാന്‍റം, ഗോസ്റ്റ്, റെയ്ത്ത് തുടങ്ങിയവയ്ക്ക് പിന്നാലെയാണ് കരുത്തിന്‍റേയും ആഢംബരത്തിന്‍റേയും പുതിയ പേരായ ഡോണ്‍ റോള്‍സ് റോയ്സ് നിരത്തിലിറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശബ്ദരഹിതമായ ഫോര്‍ സീറ്ററാണ് ഡോണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. വെറും 22 സെക്കന്‍റ് മാത്രം മതി മേല്‍ക്കൂര നീങ്ങിമറഞ്ഞ് കാറിന്റെ ഓപ്പണ്‍ ടോപ്പാകാന്‍.

നീളമേറിയ ബോണറ്റ്, ഹൈ ഷോള്‍ഡര്‍ ലൈന്‍ തുടങ്ങിയ ക്ലാസിക്ക് റോള്‍സ് റോയിസിന്‍റെ ദൃശ്യഭംഗിതന്നെയാണ് ഡോണിനെ കാഴ്ച്ചാനുഭവമാക്കുന്നത്.

അതേസമയം ഗ്രില്ലിലും ലോവര്‍ ഫ്രണ്ട് ബംപറിലുമെല്ലാം അടിമുടിമാറ്റം വരുത്തിയിട്ടുമുണ്ട്. ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 പവര്‍ട്രെയിന്‍ എഞ്ചിനാണ് ഡോണിന്റെ കരുത്ത്. ആറേകാല്‍ കോടി രൂപമുതലാണ് ഡോണിന്‍റെ വില ആരംഭിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ചും ഉടമ ആവശ്യപ്പെടുന്ന ഇന്‍റീരിയര്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയും ഇംഗ്ലണ്ടിലെ റോള്‍സ് റോയ്സ് ആസ്ഥാനത്തുനിന്നാണ് ഡോണ്‍ എത്തുക.

Tags:    

Similar News