വിഡി രാജപ്പന്റെ മൃതദേഹം സംസ്കരിച്ചു
Update: 2017-05-07 23:55 GMT
കോട്ടയം സംക്രാന്തിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം
അന്തരിച്ച പ്രശസ്ത കാഥികനും ഹാസ്യ സിനിമാ താരവുമായ വിഡി രാജപ്പന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോട്ടയം സംക്രാന്തിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മൂത്തമകന് രാജേഷാണ് ചിതയ്ക്ക് തീകൊളുത്തിയത് . മന്ത്രി കെ.സി ജോസഫ് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെ.സി ജോസഫ് സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. താരസംഘടനായ അമ്മയ്ക്ക് വേണ്ടി നടന് അജയന് റീത്ത് സമര്‍പ്പിച്ചു. മിമിക്രി കലാകാരന്മാരടക്കം നിരവധി പേര് സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.