കൊച്ചി മെട്രോ: മുഖ്യമന്ത്രി കൊച്ചി മേയര്‍ കത്ത് അയച്ചു
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് അവലോകനം ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൊച്ചി മേയര്‍ കത്ത് അയച്ചു.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് അവലോകനം ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൊച്ചി മേയര്‍ കത്ത് അയച്ചു. ജനപ്രതിനിധികളെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെയും പങ്കെടുപ്പിച്ച് കൊണ്ട് കൊച്ചിയില്‍ അവലോകന യോഗം വിളിച്ച് ചേര്‍ക്കേണ്ടത് അനിവാര്യമാണ്. മെട്രോ നിര്‍മാണം നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്. ഇത് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന് ആശങ്കപ്പെടുന്നതായും മേയറുടെ കത്തില്‍ പറയുന്നു.