മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് നിയമപരമായും സംഘടനപരമായും നേരിടാന്‍ എസ്എന്‍ഡിപി തീരുമാനം

Update: 2017-05-25 12:38 GMT
Editor : admin
Advertising

ഇത് സംബന്ധിച്ച് നാളെയും മറ്റെന്നാളുമമായി എസ് എന്‍ ഡി പിയുടെ പ്രത്യേക യോഗം ചേരുന്നതിനും ധാരണയായി.  നിയമം നിയത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍ മീഡിയവണിനോട് പറഞ്ഞു. ...

Full View

നേതൃത്വത്തിനെതിരായ മൈക്രോഫൈന്‍സ് കേസ് പ്രതിരോധിക്കാന്‍ ഒരുങ്ങി എസ്.എന്‍.ഡി.പി. കേസ് നിയമപരമായും സംഘടനാപരമായും നേരിടാനാണ് സംഘടന ഭാരവിഹികളുടെ ആലോചന. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ് എന്‍ ഡി പി നാളെയും മറ്റന്നളുമായി വ്യത്യസ്ത യോഗങ്ങള്‍ ചേരും.

മൈക്രോഫിനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ച പശ്ചാത്തലത്തലത്തിലാണ് സംഘടന യോഗം വിളിച്ചിരിക്കുന്നത്. പ്രാഥമിക ധാരണ അനുസരിച്ച് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് ഇരുപത് ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു. ബി.ഡി.ജെ.എസിന്റെ വളര്‍ച്ച സിപിഎം ഭയക്കുന്നുവെന്ന് എസ്.എന്‍.ഡി.പി കരുതുന്നു. അതുകൊണ്ടുതന്നെ എസ്.എന്‍.ഡി.പിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം വിജിലന്‍സിനെകൊണ്ട് എസ്.എന്‍.ഡി.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നു എന്നാണ് ആരോപണം. മൈക്രോഫൈനാന്‍സിനെ തകര്‍ക്കുന്നതിലൂടെ എസ്.എന്‍.ഡി.പിയെ തകര്‍ക്കുക എന്ന ലക്ഷ്യവും ഇടതുസര്‍ക്കാരിനുണ്ടെന്ന് എസ്എന്‍ ഡി പിനേ തൃ ത്വം കരുതുന്നു. എന്നാല്‍, തെറ്റിധാരണ മൂലമാണ് വി.എസ് അച്യുതാനന്ദന്‍ മൈക്രോഫൈനാന്‍സ് വിഷയത്തില്‍ വിജിലന്‍സിനെ സമീപിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേസിന്റെ സത്യാവസ്ഥ ജനങ്ങളിലെത്തിക്കാന്‍ ക്യാംപയിന്‍ നടത്താന്‍ നേതൃത്വം ആലോചിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News