വനംവകുപ്പ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് പരിശോധന
Update: 2017-06-16 04:15 GMT
ആനവേട്ടക്കേസിലെ മൂന്നാംമുറ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്.
വനംവകുപ്പ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ആനവേട്ടക്കേസിലെ മൂന്നാംമുറ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആസ്ഥാനത്ത് വെച്ച് തങ്ങളെ മര്‍ദ്ദിച്ചുവെന്ന് പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
വനം വകുപ്പ് ആസ്ഥാനത്ത് പ്രതികളുമായി എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് എസ്പി പിവി രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.