വെടിവെച്ച് കൊല്ലുന്നത് ശരിയല്ല; മാവോയിസ്റ്റ് വേട്ടക്കെതിരെ വനംമന്ത്രി

Update: 2017-06-21 15:10 GMT
Editor : Sithara
വെടിവെച്ച് കൊല്ലുന്നത് ശരിയല്ല; മാവോയിസ്റ്റ് വേട്ടക്കെതിരെ വനംമന്ത്രി
Advertising

പൊലീസിന് വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടെന്ന് കരുതുന്നില്ല. നിലമ്പൂരിലെ തണ്ടര്‍ബോള്‍ട്ട് നടപടി വനംവകുപ്പ് അറിഞ്ഞിരുന്നില്ലെന്നും കെ രാജു

Full View

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെതിരെ വനംമന്ത്രി കെ രാജു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഈ നാട്ടില്‍ അരാജകത്വം ഉണ്ടാവും. തീവ്രവാദികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയാണ് വേണ്ടത്. പൊലീസിന് വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടെന്ന് കരുതുന്നില്ല. നിലമ്പൂരിലെ തണ്ടര്‍ബോള്‍ട്ട് നടപടി വനംവകുപ്പ് അറിഞ്ഞിരുന്നില്ലെന്നും കെ രാജു മീഡിയവണിനോട് പറഞ്ഞു. വെടിയുണ്ടകൊണ്ടല്ല മാവോയിസ്റ്റുകളേ നേരിടേണ്ടതെന്ന നിലപാടാണ് മുന്‍മന്ത്രി ബിനോയി വിശ്വത്തിനുമുള്ളത്.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണവിധേയമാക്കണമെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ ന്യായമാണെന്നും വ്യക്തമാക്കുന്നു.

നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോവാദികളെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചുവെന്ന വാര്‍ത്ത ജനാധിപത്യ കേരളത്തെ അസ്വസ്ഥമാക്കുന്നുവെന്ന വരികളിലാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്. മുഴുവന്‍ വസ്തുതകളും അന്വേഷിച്ച് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവരണം. കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ അത് പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ നടന്നുവെന്ന പോലീസ് വാദത്തിന്റെ നിജസ്ഥിതിയെ പറ്റി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത് ന്യായമായ സംശയമാണെന്ന നിലപാടും ജനയുഗത്തിലൂടെ സിപിഐ വ്യക്തമാക്കുന്നു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News