മഴക്കാല രോഗങ്ങള്‍ തടയാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം: ആരോഗ്യ വകുപ്പ്
ആവശ്യമായ മരുന്നുകള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ആരോഗ്യവകുപ്പ്
മഴക്കാല രോഗങ്ങള്‍ തടയാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം മഴക്കാല കെടുതിയും നേരിടാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദ്രുതകര്‍മസേന സജ്ജമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചെറിയ പനി ആയാലും കടുത്ത പനിയായാലും സാധാരണക്കാരുടെ ആദ്യ ആശ്രയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്. മഴക്കാലമെത്തുന്നതോടെ ദിനംപ്രതി 100 മുതല്‍ 200 വരെ രോഗികളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നത്. രോഗികളുടെ എണ്ണം കൂടുതലാണെങ്കില്‍ ഒപി സമയം നീട്ടും. ഒപ്പം ഡോക്ടര്‍മാരുടെ ജോലി സമയം പുനക്രമീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആവശ്യമായ മരുന്നുകള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ തുടങ്ങിയ മഴക്കാല കെടുതിയും നേരിടാന്‍ ആശാവര്‍ക്കര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.