ബാബുവിനെ അപമാനിക്കാനുള്ള ശ്രമം പിണറായി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി
Update: 2017-08-09 14:21 GMT
രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്
കെ.ബാബുവിനെ അപമാനിക്കാനുള്ള ശ്രമം പിണറായി സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലുള്ള പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള അന്വേഷണങ്ങളില്‍ ഒന്നും ഇങ്ങനെ പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ റെയ്ഡ് നടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.