ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം ചട്ടലംഘനമോ എന്ന് പരിശോധിക്കും: കലക്ടര്‍

Update: 2017-08-11 19:47 GMT
Editor : admin
ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം ചട്ടലംഘനമോ എന്ന് പരിശോധിക്കും: കലക്ടര്‍
Advertising

പ്രസംഗം ചട്ടലംഘനമാണോ എന്ന് പരിശോധിക്കാന്‍ ജില്ലാകലക്ടര്‍ കോട്ടയം എസ്പിയോട് നിര്‍ദേശിച്ചു

Full View

ബിജിമോള്‍ എംഎല്‍എയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ എസ്‍പിക്കു നിര്‍ദേശം നല്‍കി. അതിനിടെ വെള്ളാപ്പള്ളി ബിജിമോള്‍ക്കെതിരെ വ്യക്തിഹത്യ നടത്തിയെന്നും കാട്ടി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കോട്ടയം മുണ്ടക്കയത്ത് എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങില്‍ ഇന്നലെയാണ് വെള്ളാപ്പള്ളി നടേശന്‍ ബിജിമോള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പുകള്‍ നിരീക്ഷിക്കണമെന്നും പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ബിജിമോള്‍ക്കെതിരെ വ്യക്തഹത്യ നടത്തിയെന്നും അതിലൂടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായും കാട്ടി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

സ്ത്രീ പീഡന നിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News