ലാവലിന്‍ കേസ്: സിബിഐയുടെ റിവിഷന്‍ ഹരജി പരിഗണിക്കുന്നത് മാറ്റി

Update: 2017-08-24 06:14 GMT
Editor : Sithara
ലാവലിന്‍ കേസ്: സിബിഐയുടെ റിവിഷന്‍ ഹരജി പരിഗണിക്കുന്നത് മാറ്റി
Advertising

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ കീഴ്‍കോടതി നടപടിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. പിണറായി വിജയനടക്കമുള്ളരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്. ഹര്‍ജി ഇനി വ്യാഴാഴ്ച്ച പരിഗണിക്കും.

ഇന്ന് ഹര്‍ജി പരിഗണനക്ക് എടുത്തപ്പോഴും സിബിഐയുടെ അഭിഭാഷകനും പിണറായി വിജയന്‍റെ അഭിഭാഷകനും ഹാജരായിരുന്നില്ല. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജും പിണറായിക്ക് വേണ്ടി എംകെ ദാമോദരനുമാണ് ഹാജരാകുന്നത്.

അതിനിടെ കേസിന്‍റെ വാദം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയന്‍ ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിയും നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News