ഹോര്‍ട്ടികോപ്പില്‍ വിലക്കുറവെന്ന സര്‍ക്കാര്‍ വാദം കള്ളം
ഒട്ടുമിക്ക സാധനങ്ങള്‍ക്കും മാര്‍ക്കറ്റ് വില തന്നെയാണ് ഈടാക്കുന്നത്. ചിലതിന് പൊതുമാര്‍ക്കറ്റുകളില്‍ ഉള്ളതിനെക്കാള്‍ വിലയുമുണ്ട്.
മുപ്പത് ശതമാനം വിലകുറച്ച് ഹോര്‍ട്ടികോര്‍പ്പ് വഴി പഴം-പച്ചക്കറികള്‍ വിതരണം ചെയ്യുന്നുണ്ടന്ന സര്‍ക്കാര്‍ വാദം പൊള്ളയാണന്ന് വ്യക്തമാകുന്നു. ഒട്ടുമിക്ക സാധനങ്ങള്‍ക്കും മാര്‍ക്കറ്റ് വില തന്നെയാണ് ഈടാക്കുന്നത്. ചിലതിന് പൊതുമാര്‍ക്കറ്റുകളില്‍ ഉള്ളതിനെക്കാള്‍ വിലയുമുണ്ട്.
സര്‍ക്കാര്‍ പറയുന്നത് ഹോര്‍ട്ടികോര്‍പ്പിന്റെ മുഴുവന്‍ സ്റ്റാളുകള്‍ വഴിയും മുപ്പത് ശതമാനം വിലകുറച്ച് പഴവും പച്ചക്കറികളും ലഭിക്കുമെന്നാണ്. ഇത് കേട്ട് തിരുവനന്തപുരം പാളയത്തെ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളില്‍ പച്ചക്കറി വാങ്ങാനെത്തിയവരുടെ അനുഭവം കേള്‍ക്കാം
കോവയ്ക്കക്കും, തക്കാളിക്കും ,സവാളക്കുമെല്ലാം പൊതുമാര്‍ക്കറ്റിലെ വില തന്നെയാണ് ഹോര്‍ട്ടികോര്‍പ്പിലും. ബീറ്റ്റൂട്ടിന് 35ഉം, ചേനക്ക് 45ഉം,കാപ്സിക്കക്ക്82ഉം,അമരക്ക് 32മാണ് ഹോര്‍ട്ടികോര്‍പ്പിലെ വില.എന്നാല്‍ പാളയം മാര്‍ക്കറ്റില്‍ ബീറ്റ്റൂട്ട് 30രൂപയ്ക്കും,ചേന 38 രൂപയ്ക്കും,കാപ്സിക്ക 80 രൂപയ്ക്കും,അമര 30 രൂപയ്ക്കും ലഭിക്കും.ചിലയാളുകള്‍ പൊതു മാര്‍ക്കറ്റിനെക്കാള്‍ വില കൂടുതലായതകൊണ്ട് പാളയം,ചാള മാര്‍ക്കറ്റുകള്‍ തേടി തിരികെപോവുന്നതും കണ്ടു.