മലപ്പുറത്ത് ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി
താനൂരില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി ഡിഫ്തീരിയ ബാധിച്ച് മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്
മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തുന്നു. ഡിഫ്തീരിയ മൂലം കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു
താനൂരില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി ഡിഫ്തീരിയ ബാധിച്ച് മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പ്രതിരോധ കുത്തിവെപ്പ് നടത്താത്തവര്‍ കുടുതലായുള്ള തിരൂര്‍, താനൂര്‍ മേഖലകളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്
വിവിധ സ്ഥലങ്ങളില്‍ യോഗം വിളിച്ചുചേര്‍ത്താണ് ബോധവല്‍ക്കരണം നടത്തുന്നത്. എന്നാല്‍ ചില രക്ഷിതാക്കള്‍ പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നത് ആരോഗ്യവകുപ്പിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതിരോധ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരെ കണ്ടെത്തി ബോധവല്‍ക്കരണം നടത്തും. എന്നാല്‍ മലപ്പുറം ജില്ലയില്‍ കുത്തിവെപ്പിനെതിരെ സംഘടിത സ്വഭാവത്തിലുളള പ്രചരണം നടക്കുന്നിലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍